Link to your individual collections by creating a new linklist in the Navigation section of the admin.
You can then have it appear here by choosing your new linklist under Customize Theme / Sidebar.
Author: Paulo Coelho
ISBN: 8126473983
Number Of Pages: 208
Publisher: DC Books
Details: The latest offering from Paulo Coelho. Now available in prebooking. Pre Book now to grab this in an offer price. This book will be released on 7th October 2016. സ്വതന്ത്രയായി ജീവിക്കാന് ശ്രമിച്ചു എന്നതുമാത്രമായിരുന്നു അവള്ചെയ്ത ഏക കുറ്റം…. സര്പ്പസൗന്ദര്യംകൊണ്ടും നര്ത്തനവൈഭവംകൊണ്ടും ചരിത്രത്തില് ഒരു പ്രഹേളികയായി മാറിയ ചാരസുന്ദരി മാതാ ഹരിയുടെ ജീവിതകഥ വിശ്യസാഹിത്യകാരനായ പൗലോ കൊയ്ലോയുടെ തൂലികയില്നിന്നും. പാരീസില് കാലുകുത്തുമ്പോള് ചില്ലിക്കാശുപോലും കൈവശമില്ലായിരുന്ന മാതാ ഹരി മാസങ്ങള്ക്കുള്ളില് നഗരത്തില് ഏറ്റവുമധികം ആഘോഷിക്കപ്പെട്ട വ്യക്തിയായി കുതിച്ചുയര്ന്നു. നര്ത്തകി എന്ന നിലയില് കാണികളെ ഞെട്ടിച്ച മാതാ ഹരി പ്രശസ്തരുടെയും കോടീശ്വരന്മാരെയും തന്റെ വിരല്ത്തുമ്പുകളില് ചലിപ്പിച്ചു. ലോകത്തെ ത്രസിപ്പിച്ച ആ സാഹസിക ജീവിതം ഒന്നാം ലോകമഹായുദ്ധകാലത്ത് ഫ്രഞ്ച് സൈനികരുടെ തോക്കിന് കുഴലുകളുടെ മുന്പില് ഒടുങ്ങി. വ്യവസ്ഥകളെ ചോദ്യംചെയ്യാന് ധൈര്യം കാണിക്കുകയും അതിനു വിലയായി സ്വന്തം ജീവിതം നല്കേണ്ടി വരുകയും ചെയ്ത അവിസ്മരണീയമായ ജീവിതത്തെ തന്റെ അനന്യമായ ഭാഷയില് പൗലൊ കൊയ്ലോ വായനക്കാര്ക്കായി അവതരിപ്പിക്കുന്നു ‘ദി സ്പൈ’ എന്ന നോവലലിലൂടെ..’ദി സ്പൈ’ സെപ്റ്റംബറില് ബ്രസീലിലും നവംബറില് യു.എസിലും നോവല് റിലീസ് ചെയ്യും. ഇന്ത്യയില് പുസ്തകം എത്തുന്നതോടൊപ്പം തന്നെ മലയാള പരിഭാഷയും പ്രസിദ്ധീകരിക്കുകയാണ് പൗലോ കൊയ്ലോയുടെ കൃതികളെല്ലാം മലയാളത്തില് അവതരിപ്പിച്ചിട്ടുള്ള ഡി സി ബുക്സ്. ചാരസുന്ദരി എന്നപേരിലാണ് ഡി സി ബുക്സ് മലയാള പരിഭാഷയിറക്കുന്നത്. കബനി സിയാണ് വിവര്ത്തക.